kraju
തഴവ ഗ്രാമ പഞ്ചായത്ത് 2-ാം വാർഡിലെ അംഗൻവാടി കെട്ടിടോദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കുന്നു

ഓച്ചിറ: അംഗൻവാടികൾ സമൂഹത്തിന്റെ മാതൃകാകേന്ദ്രങ്ങളാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. തഴവ ഗ്രാമ പഞ്ചായത്ത് 2-ാം വാർഡിലെ 78-ാം നമ്പർ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ കീഴിൽ 5 വർഷക്കാലത്തേക്കുള്ള ഒരു പ്രോജക്ടായാണ് അംഗൻവാടി ജീവനക്കാർ പ്രവർത്തിക്കുന്നതെന്നും പദ്ധതി അവസാനിച്ചാലും സംസ്ഥാന സർക്കാർ ജീവനക്കാരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർ. രാമചന്ദ്രൻ എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം ബിജു പാഞ്ചജന്യം, സി.ഡി.എസ് ചെയർപേഴ്സൺ പി.കെ. ഭാനുമതി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത മാധവൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിജു തഴവ, ആർ. അനുപമ, കെ.കെ. കൃഷ്ണകുമാർ, ആനിപൊൻ, ആർ. അമ്പിളിക്കുട്ടൻ, പാവുമ്പ സുനിൽ, ശരത് കുമാർ, സലിം അമ്പീത്തറ എസ്. ഷീബ തുടങ്ങിയവർ സംസാരിച്ചു.