കരുനാഗപ്പള്ളി: നവോത്ഥാന പരിഷ്ക്കർത്താവായ ശ്രീനാരായണ ഗുരുദേവൻ മനുഷ്യസ്നേഹിയായ കവികൂടിയായിരുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ പറഞ്ഞു. ഓച്ചിറ ഗുരുക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവീഭാവം ഉദിച്ചുയർന്ന് നിൽക്കുന്നതാണ് ഗുരുദേവന്റെ മിക്ക കൃതികളും. യുവതലമുറയ്ക്ക് മനസിലാകുംവിധം ഗുരുദേവ കൃതികളുടെ മത്സരാലാപനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരിയിൽ ഗുരുദേവനാൽ സ്ഥാപിതമായ ബ്രഹ്മവിദ്യാലയത്തിൽ നിന്നും താന്ത്രികവിദ്യ പഠിച്ചവർക്ക് നൽകിയിരുന്ന സർട്ടിഫിക്കറ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിക്കേണ്ട എന്ന ഉത്തരവ് കുറച്ചു വർഷം മുമ്പ് ഇറക്കുകയും ഇതിനെതിരെ കേരളകൗമുദി പത്രം നിലപാട് സ്വീകരിച്ചതോടെ വിവാദ ഉത്തരവ് ദേവസ്വം ബോർഡ് പിൻവലിച്ചെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ, യൂണിയൻ -ശാഖാ നേതാക്കളായ ചന്ദ്രൻ ചങ്ങൻകുളങ്ങര, ആർ.സുശീലൻ, സന്തോഷ്, ഋഷികേശൻതമ്പി, എൻ.അശോകൻ ചാത്തവന, ബാബുക്കുട്ടൻ, സദാശിവൻ, കെ.വിശ്വനാഥൻ, രാമചന്ദ്രൻ, സുരേന്ദ്രൻ, പുഷ്ക്കരൻ, സി.ബി.ബാബു, മണപള്ളി ഉണ്ണികൃഷ്ണൻ, മധുകുമാരി, മണിയമ്മ എന്നിവർ പ്രസംഗിച്ചു. കരുനാഗപ്പള്ളി എസ്.എൻ.കോളേജിലെ വിദ്യാത്ഥികളുടെ കവിതാ പാരായണത്തോടെയാണ് സമ്മേളന പരിപാടികൾ ആരംഭിച്ചത്.