പത്തനാപുരം: കുരാ റെയിൽവേ സ്റ്റേഷൻ പരിസരം കാട് വളർന്ന് ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടും അധികൃതർക്ക് അനക്കമില്ല . പ്ലാറ്റ് ഫോം മുഴുവൻ കാട് പടർന്ന് പന്തലിച്ച നിലയിലാണ്. പലപ്പോഴും ഇഴജന്തുക്കളിൽ നിന്ന് കഷ്ടിച്ചാണ് യാത്രക്കാർ രക്ഷപ്പെടുന്നത്. രാത്രിയിലും പകലുമായി ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരും ഭീതിയോടെയാണ് പണിയെടുക്കുന്നത്. റെയിൽവേയുടെ പാമ്പു വളർത്തൽ കേന്ദ്രമെന്നാണ് യാത്രക്കാർ കുര സ്റ്റേഷനെ കളിയാക്കി വിളിക്കുന്നത്. കൊല്ലം - ചെങ്കോട്ട പാതയിൽ ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലാണ് കുരാ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. നിലവിൽ കമ്മിഷൻ വ്യവസ്ഥയിലുളള ഹാൾട്ടിംഗ് സ്റ്റേഷനാണിത് .അതിനാൽ കടുത്ത അവഗണനയാണ് റെയിൽവേയും കാട്ടുന്നത്. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമടക്കം ദിവസവും നൂറ് കണക്കിനാളുകളാണ് ഇവിടെ യാത്രയ്ക്കായെത്തുന്നത്.
330 മീറ്റർ നീണ്ടു കിടക്കുന്ന പ്ലാറ്റ് ഫോമും പരിസരവുമാണ് കാടുകയറി ഇഴജന്തുക്കളുടെ താവളമായത്