അഞ്ചൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഇടമുളയ്ക്കൽ യൂണിറ്റ് കുടുംബ സംഗമവും സാംസ്കാരിക സമ്മേളനവും നടന്നു. കവി അനീഷ് കെ. അയില ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ബി. പ്രഭാകരൻ പിള്ള പ്രതിഭകളെ ആദരിച്ചു. സെക്രട്ടറി എസ്. നിസാർ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷീര കർഷകൻ പി. വിശ്വംഭരനെ പൊന്നാട അണിയിച്ച് ആദരിച്ചു. 'വയോജനങ്ങളും ആരോഗ്യവും മാനസിക പ്രശ്നങ്ങളും ' എന്ന വിഷയത്തിൽ ഡോ. രാധാകൃഷ്ണപിള്ള, എൻ. സഹദേവൻ എന്നിവർ ക്ലാസെടുത്തു. ഗംഗാധരൻ, എൻ. രാജപ്പൻ, ബി. രമേശൻ, അബ്ദുൽ റഷീദ്, ദേവരാജൻ, ഹമീദ്, ജമീലാ ബീവി എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.