പത്തനാപുരം: പിറവന്തൂർ ഗ്രാമ പഞ്ചായത്തിൽ റോഡുകളുടെ ശോച്യാവസ്ഥയും കുടിവെള്ള ക്ഷാമവും പരിഹരിക്കുക. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുക, പിറവന്തൂർ കൃഷിഭവൻ അലിമുക്കിൽ സ്ഥാപിക്കുക, കുടുംബക്ഷേമ ഉപകേന്ദ്രത്തിനും വില്ലേജ് ഓഫീസിനും പുതിയ കെട്ടിടം പണിയുക, കുര്യോട്ടുമല ആദിവാസി കോളനിയിലെ ഭവന പദ്ധതി പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അലി മുക്ക് ജoഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. ഗ്രാമ പഞ്ചായത്ത് അലി മുക്ക് വാർഡ് അംഗം ആർ. രജികുമാർ നിരാഹാര സമരം ആരംഭിച്ചു. ധർണയും നിരാഹാര സമരവും കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്തു. കറവൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ. നജീബ്, ജി. രാധാ മോഹൻ, ബാബു മാത്യു, പുന്നല ഉല്ലാസ് കുമാർ, ചെമ്പനരുവി മുരളി, ഷേക് പരീത് , എ. നജീബ് ഖാൻ, ലത സി. നായർ, ഷേർളി ഗോപിനാഥ്, റഷീജാമ്മാൾ, കെ. ജോസ്, സുധീർ മലയിൽ തുടങ്ങിയവർ സംസാരിച്ചു.