gurudeva
സി.ബി.എസ്.ഇ സ്‌കൂളുകൾക്കായി സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കുടിക്കോട്ട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂൾ ടീം

കൊല്ലം: ജില്ലാ സഹോദയ സ്‌കൂൾ കോംപ്ലക്‌സസിന്റെ നേതൃത്വത്തിൽ സി.ബി.എസ്.ഇ സ്‌കൂളുകൾക്കായി സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കുടിക്കോട്ട് ശ്രീ ഗുരുദേവ സെൻട്രൽ
സ്‌കൂൾ ചാമ്പ്യന്മാരായി.

ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്‌കുളിൽ നടന്ന മത്സരങ്ങളുടെ ഫൈനലിൽ ഉളിയക്കോവിൽ സെന്റ് മേരീസിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് ശ്രീഗുരുദേവ പരാജയപ്പെടുത്തി. തുടർച്ചയായി നാലാം തവണയാണ് ശ്രീ ഗുരുദേവ വോളിബോൾ ചാമ്പ്യന്മാരാകുന്നത്.

വിജയികൾക്ക് സെന്റ് മേരീസ് സ്‌കൂൾ ചെയർമാൻ ഡോ.ഡി.പൊന്നച്ചൻ ട്രോഫികൾ വിതരണം ചെയ്തു. വിജയികളെ സ്‌കൂൾ ചെയർമാൻ പി.സുന്ദരൻ, പ്രിൻസിപ്പൽ വി.എസ്.ശ്രീകുമാരി, അഡ്മിനിസ്‌ട്രേറ്റർ ഡോ.പി.സി.സലിം എന്നിവർ അഭിനന്ദിച്ചു . സ്‌കൂൾ കായികാദ്ധ്യാപകരായ തോമസ് മാഷും ശ്രീലതയുമാണ് കുട്ടികളെ പരിശീലിപ്പിച്ചത്.