jilla-hall
ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാൾ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, പി.ഐഷാപോറ്റി എം.എൽ.എ, മുൻ പ്രസിഡന്റുമാരായ കെ.ജഗദമ്മ, കെ. ദേവകി തുടങ്ങിയവർ സമീപം

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനമേഖല വിപുലീകരിക്കാൻ കോർപ്പറേഷൻ, മുനിസിപ്പൽ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച ജില്ലാ പഞ്ചായത്തിന്റെ കൗൺസിൽ ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്​റ്റാൻഡിംഗ് കമ്മി​റ്റികൾ കാര്യക്ഷമമായി കൂടുന്നതും പ്രവർത്തന മികവിന് മുതൽക്കൂട്ടാകും. പ്രഥമ ജില്ലാപഞ്ചായത്ത് അംഗം കൂടിയായ മന്ത്റി അദ്ദേഹത്തിന്റെ ഓർമ്മകളും പങ്കുവച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, വിവിധ സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷരായ ആഷാ ശശിധരൻ, വി. ജയപ്രകാശ്, ശ്രീലേഖ വേണുഗോപാൽ, ഇ. എസ്. രമാദേവി, അംഗങ്ങളായ കെ. ആർ. ഷീജ, എസ്. പുഷ്പാനന്ദൻ, ടി. ഗിരിജകുമാരി തുടങ്ങിയവർ പങ്കെടുത്തു.
മുൻ പ്രസിഡന്റുമാരായ കെ. ആർ. ചന്ദ്രമോഹൻ, കെ. ദേവകി, പി. ഐഷാ പോ​റ്റി എം. എൽ. എ, ആർ. ഗോപാലകൃഷ്ണപിള്ള, കെ. ജഗദമ്മ, ഹാബി​റ്റാ​റ്റ് ചെയർമാൻ ജി. ശങ്കർ എന്നിവരെ ആദരിച്ചു.
സെക്രട്ടറി കെ. പ്രസാദ് റിപ്പോർട്ടവതരിപ്പിച്ചു. ഫിനാൻസ് ഓഫീസർ ബി. ഉണ്ണികൃഷ്ണൻ നായർ നന്ദി പറഞ്ഞു.