navas
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നെടിയവിളയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ .പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ഡി.വൈ. എഫ് .ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നെടിയവിളയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. യുവജന റാലിയോടെ ആരംഭിച്ച അനുസ്മരണ സമ്മേളനത്തിൽ ഡി.വൈ.എഫ്. ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. സുധീഷ് സ്വാഗതം പറഞ്ഞു. ആർ. കൃഷ്ണകുമാർ, അൻസർ ഷാഫി, അരുണാമണി, പ്രിയദർശിനി, കെ. തമ്പാൻ, എസ് . നഹാസ്, ഷിബു ഗോപാൽ, എസ്. സന്തോഷ്, ശ്യാം കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.