അഞ്ചാലുംമൂട്: നീരാവിൽ പനമൂട് ഭദ്രകാളി ക്ഷേത്രത്തിലെ നവാഹ ജ്ഞാനയഞ്ജത്തിന്റെ നാലാം ദിവസമായ ഇന്ന് രാവിലെ 9ന് നവഗ്രഹപൂജ നടക്കും. രാവിലെ 5.30ന് ഗണപതിഹവനം, സൂക്തങ്ങൾ, 7.30ന് ദേവീ ഭാഗവത പാരായണം, 9ന് ഗായത്രിഹോമം, ഉച്ചയ്ക്ക് 12ന് ആത്മീയ പ്രഭാഷണം, ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് 7ന് ദീപാരാധന, ഭജന, തുടർന്ന് 'ഭാരതീയ ഗുരുദർശനം' എന്ന വിഷയത്തിൽ പട്ടത്താനം സദാശിവൻ നായരുടെ പ്രഭാഷണം, രാത്രി 8.30ന് ഭജന, മംഗളാരതി എന്നിവയും ഉണ്ടായിരിക്കും.