കൊല്ലം: മയ്യനാട് എച്ച്.എസ്.എസിലെ 1987 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഓർമ്മക്കൂടാരത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട ഭരണിക്കാവ് എം.ടി.എം.എം ആശുപത്രിയുടെ സഹകരണത്തോടെ മയ്യനാട് എച്ച്.എസ്.എസിൽ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ മുൻ ഹെഡ്മാസ്റ്ററും മയ്യനാട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഡി. ബാലചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. നിഷ നേതൃത്വം നൽകി.