chair
കളക്ട്രേറ്റിൽ സർവെ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ സന്ദർശകർക്ക് ഇരിയ്ക്കാൻ ഇട്ടിരിക്കുന്ന പൊട്ടിപ്പൊളിഞ്ഞ കസേരകൾ

സേഫ് കൊല്ലം പദ്ധതിയുമായി മുന്നോട്ട് പോകുന്ന ജില്ലാ കളക്ടർ അബ്ദുൽ നാസറിന്റെ മൂക്കിന് താഴെയുള്ള ഒരോഫീസിന്റെ മുന്നിലെ കാഴ്ചയാണ് ചിത്രത്തിൽ കാണുന്നത്. സർവെ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിൽ സന്ദർശകർക്ക് ഇരിക്കാൻ ഇട്ടിരിക്കുന്ന കസേരകൾ ആരെയും നാണിപ്പിക്കുന്നതാണ്. പൊട്ടിപ്പൊളിഞ്ഞ് ഇരിക്കാൻ പോലും പറ്റാത്ത കസേരകൾ കണ്ട് വിവിധ ആവശ്യങ്ങൾക്കായി സർവെ ഓഫീസിലെത്തുന്നവർ ഓഫീസ് ജീവനക്കാരെയാണ് പഴിക്കുന്നത്. എന്നാൽ നല്ലൊരു കസേര പോലും സന്ദർശകർക്കായി നൽകാനാകാത്തത് ആരുടെ കുഴപ്പമെന്നാണ് ഇവനിടെ എത്തുന്ന പൊതുജനം ആരായുന്നത്.