ശാസ്താംകോട്ട : മൈനാഗപ്പള്ളി-തേവലക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലുകടവ് - തോപ്പിൽമുക്ക് പി. ഡബ്ലിയു.ഡി റോഡിന്റെ പുനർ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ആർ. മഹേഷ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു കോശി വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, അഡ്വ. തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, കോൺഗ്രസ് നേതാക്കളായ വൈ.എ. സമദ്, എസ്. രഘുകുമാർ, പി.എം. സെയ്ദ്, എബി പാപ്പച്ചൻ, വൈ. നജീം, വി. രാജീവ്, ജോൺസൺ വൈദ്യൻ, വർഗീസ് തരകൻ, സുരേഷ് ചാമവിള, ഉണ്ണി ഇലവിനാൽ, അനിൽ ചന്ദ്രൻ, സിദ്ദിഖ് തടവിള, തടത്തിൽ സലീം, ലാലി ബാബു തുടങ്ങിയവർ സംസാരിച്ചു.