muttakozhi
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തഴുത്തല മുസ്ലിം യു.പി.എസിലെ വിദ്യാർത്ഥികൾക്കുള്ള മുട്ടക്കോഴി വിതരണം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം തഴുത്തല മുസ്ലിം യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. സ്കൂളിൽ രൂപീകരിച്ച ആനിമൽ വെൽഫെയർ ക്ലബിലെ 100 വിദ്യാർഥികൾക്കാണ് നാല് മുട്ടക്കോഴികൾ വീതം വിതരണം ചെയ്തത്. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സരസ്വതി അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ കെ. ഷാജി, വെറ്ററിനറി സർജൻ കെ. മോഹനൻ, അദ്ധ്യാപകരായ മുജീബ്, സലില, ടി.ജെ. ബിജു, മുസുഫ എന്നിവർ സംസാരിച്ചു.