പൊൻമന: കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വർണ്ണശബളമായ തങ്കഅങ്കി ഘോഷയാത്ര നാളെ രാവിലെ 8ന് വാദ്യമേളങ്ങളോടെ അലങ്കരിച്ച രഥത്തിൽ നീണ്ടകര വെളിത്തുരുത്ത് ശ്രീ ശിവശക്തി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കും.
മണ്ണാത്തറ ക്ഷേത്രം, ആൽത്തറമൂട് ക്ഷേത്രം, കൊറ്റംകുളങ്ങര ക്ഷേത്രം തട്ടാശ്ശേരി വഴി ഞാറയ്ക്കാട്ട് ക്ഷേത്രം, രാമേഴ്ത്ത് ക്ഷേത്രം, നല്ലേഴ്ത്ത്മുക്ക് അരത്തകണ്ഠസ്വാമിക്ഷേത്രം, കാമൻകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം, മിന്നാം തോട്ടിൽ ദേവീക്ഷേത്രം, അഞ്ചുമനയ്ക്കൽ ക്ഷേത്രം, കൊട്ടാരത്തിൻ കടവ്, കറുങ്ങയിൽ ക്ഷേത്രം, ചിറ്റൂർ ഗുരുമന്ദിരം, ഇടക്കളരി, ചെപ്ളഴികത്ത് ക്ഷേത്രം, ഇടപ്പള്ളിക്കോട്ട, വെറ്റമുക്ക്, ചമ്പക്കടവ് വഴി കല്ലേലിഭാഗം ഗുരുമന്ദിരം, മാരാരിത്തോട്ടം ശ്രീമഹാദേവർ ക്ഷേത്രം, മുളമൂട്ടിൽ ക്ഷേത്രം, കൂമ്പില്ലാക്കാവ് നാഗരാജാക്ഷേത്രം, കരുനാഗപ്പള്ളി ശ്രീമഹാദേവർ ക്ഷേത്രം, വടക്കുംതല കോന്തറ വയലിൽ താഴയിൽ ക്ഷേത്രം, കടുവിനാൽ കറുകയിൽ ഓലംതുരുത്ത് ഗുരുമന്ദിരം, കളങ്ങര ശ്രീ മഹാദേവ ക്ഷേത്രം എന്നിവ വഴി കൊട്ടാരത്തിൻ കടവിലെത്തും. തുടർന്ന് താലപ്പൊലി ചെണ്ടമേളം നാദസ്വരം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തങ്ക അങ്കി കടന്നു വരുന്ന വഴിത്താരകളിൽ ഭക്തർ നിറപറയും നിലവിളക്കും, അന്നദാനവും നൽകി സ്വീകരിക്കും. തങ്ക അങ്കി നൂറ്റി അൻപത്തിയൊന്നു പവൻ തനി തങ്കത്തിൽ തീർത്തതാണ്. തങ്ക അങ്കി അണിഞ്ഞ ദേവിയുടെ ദർശനത്തിനായി പതിനായിരങ്ങളാണ് എത്തുക.