beena-sajeev
വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായി എഴുത്തുകാരി ബീനാ സജീവിനെ ഓടനാവട്ടം കെ.ആർ.ജി.പി.എം.വി.എച്ച്.എസ്.എസിലെ വിദ്യാ‌ർത്ഥികൾ വീട്ടിലെത്തി ആദരിക്കുന്നു

ഓടനാവട്ടം: വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായി എഴുത്തുകാരി ബീനാ സജീവിനെ ഓടനാവട്ടം കെ.ആർ.ജി.പി.എം.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ ആദരിച്ചു. മലമുകളിലെ ദൈവങ്ങൾ, എല്ലാ പക്ഷികൾക്കും, കടൽപ്രണയങ്ങൾ തുടങ്ങിയ ബീനാ സജീവിന്റെ കൃതികൾ വിവിധ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. റിട്ട. ആർ.ഡി.ഒ സി. സജീവിന്റെ ഭാര്യയാണ് ബീന സജീവ്. സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ജയലേഖ, എൻ.എസ്.എസ് പ്രോഗ്രാം അദ്ധ്യക്ഷ ലിനു ജോൺസൺ, വിവിധ ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുത്ത 10 വിദ്യാർത്ഥികൾ തുടങ്ങിയവരാണ് ബീനാ സജീവിനെ വീട്ടിലെത്തി ആദരിച്ചത്.