ഓച്ചിറ: ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം യുവജനക്ഷേമ ബോർഡംഗം സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ ആറ് പഞ്ചായത്തുകളിൽ നിന്നുള്ള വിജയികളാണ് ബ്ലോക്ക് തലത്തിൽ മത്സരിക്കുന്നത്. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ജോലി സംവരണം നടപ്പാക്കണമെന്ന് മഹേഷ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് അദ്ധ്യക്ഷത വഹിച്ചു. ബിജു പാഞ്ചജന്യം സ്വാഗതം പറഞ്ഞു. തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ, സെക്രട്ടറി ആർ. അജയകുമാർ എന്നിവർ സംസാരിച്ചു.