അഞ്ചൽ: സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. ഇംഗ്ലീഷ് പദ്യപാരായണത്തിൽ ആഷ്ലിൻ ജോൺസൺ എ ഗ്രേഡും രണ്ടാം സ്ഥാനവും, ഭരതനാട്യത്തിൽ ദേവലക്ഷ്മി എ ഗ്രേഡും രണ്ടാം സ്ഥാനവും, മാപ്പിളപാട്ട്, നാടോടി നൃത്തം എന്നിവയിൽ അഭിരാമി എ ഗ്രേഡും, ഇംഗ്ലീഷ് പ്രസംഗത്തിൽ ഇവാഞ്ജലിൻ ജോൺസൺ എ ഗ്രേഡും, മലയാളം ഉപന്യാസ മത്സരത്തിൽ എലിസബത്ത് അനിയൻ എ ഗ്രേഡും നേടി. വിജയിച്ച കുട്ടികളെ ശബരിഗിരി സ്കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ അഭിനന്ദിച്ചു.