ശൂരനാട് : പള്ളിക്കലാറിന്റെ തീരത്തെ അനധികൃത കൈയേറ്റം റവന്യൂ അധികൃതർ തടഞ്ഞു. ശൂരനാട് തെക്ക് കണിയാംകടവിൽ സ്വകാര്യ വ്യക്തി തീരം കൈയേറി സംരക്ഷണഭിത്തി കെട്ടിയതാണ് റവന്യൂ അധികൃതർ തടഞ്ഞത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. പള്ളിക്കലാറിന്റെ പല ഭാഗത്തും കൈയേറ്റം വ്യാപകമാണ്. 40മീറ്ററിലധികം കണക്കാക്കിയിരുന്ന ആറിന്റെ വീതി ഇപ്പോൾ 20മീറ്ററിൽ താഴെ മാത്രമാണ്. റീ സർവേ ചെയ്ത് അളന്നതിന് ശേഷം കൈയേറ്റം ഉണ്ടെങ്കിൽ ഒഴിപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.