കരുനാഗപ്പള്ളി: ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാൻ നിലനിൽക്കേണ്ട ഭരണാധികാരികൾ സംഘപരിവാറിന്റെ സഹായത്തോടെ ഭരണഘടനയെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുകയാണന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ചവറ കുന്നേൽ മുക്കിൽ സംഘടിപ്പിച്ച കൂത്ത്പറമ്പ് രക്തസാക്ഷി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോടികൾ കോഴ കൊടുത്ത് മഹാരാഷ്ട്രയിൽ ഭരണം പിടിക്കാൻ എന്തു വൃത്തികേടും കാട്ടാൻ ബി.ജെ.പി തയ്യാറാകുന്നു. ഇത്തരം സംഭവങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി. ഡി. വൈ. എഫ്. ഐ ബ്ലോക്ക് പ്രസിഡന്റ് അജീഷ് കളിയ്ക്ക മുറി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. രതീഷ് സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരൻ, ജില്ലാ കമ്മിറ്റിയംഗം രാജമ്മ ഭാസ്ക്കരൻ, ആർ. രവീന്ദ്രൻ, എസ്. അനിൽ, പ്രദീപ് എസ്. പുല്യാഴം, അനൂപ് ഷാഹുൽ, മനീഷ്, സംജിത്ത്, ഷിജിൻ, ഹാഷിം, ആതിര, ദിവ്യ, സി. രതീഷ് എന്നിവർ സംസാരിച്ചു. കൂഴംകുളം മുക്കിൽ നിന്ന് പൊതു പ്രകടനവും നടന്നു.