pos
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ പി.ഒ.എസ് മെഷീന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

പടിഞ്ഞാറേ കല്ലട : പടിഞ്ഞാറേ കല്ലട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡിജിറ്റൽ പണമിടപാടിനായ് സ്ഥാപിച്ച പി.ഒ.എസ് മെഷീന്റെ ഉദ്ഘാടനം പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസി‌ഡന്റ് ശുഭ ജെ. നിർവഹിച്ചു. മെഡിക്കൽ ഒാഫീസർ ‌ഡോ. അമൃത് എസ്. വിഷ്ണു, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ സരസ്വതി, വാർഡ് മെമ്പർമാരായ യശ്പാൽ, ഷീജ, ആശാ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.