ovm-market
ഓടനാവട്ടം മാർക്കറ്റിലെ ടോയിലറ്റുകൾ പ്രവർത്തനരഹിതമായി ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ

ഓടനാവട്ടം: പഞ്ചായത്ത് മാർക്കറ്റിന്റെ ശോച്യാവസ്ഥ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. മാർക്കറ്റിൽ പൊതുജനങ്ങൾക്കായി നിർമ്മിച്ച ടോയിലറ്റുകൾ പ്രവർത്തനരഹിതമായി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിട്ട് വർഷങ്ങളായി. പലതവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു. മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാനായി വിവിധ സംഘടനകൾ പ്രതിഷേധയോഗങ്ങളും നടത്തിയിരുന്നു. പഞ്ചായത്ത് മാർക്കറ്റ് ശുചീകരിക്കണമെന്നും ടോയിലറ്റുകൾ ഉപയോഗപ്രദമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.