ഓച്ചിറ:തൃപ്തി ദേശായി ശബരിമലയിലേക്ക് വന്നത് നവോത്ഥാനത്തിന് വേണ്ടിയല്ലെന്ന് യു. പ്രതിഭ എം. എൽ. എ അഭിപ്രായപ്പെട്ടു ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ആശാസ്യകരമല്ല. അനുവദനീയമായ അവസരങ്ങളെക്കുറിച്ചു പഠിക്കുവാനും അത് പ്രയോജനപ്പെടുത്തുവാനും സ്ത്രീകൾ തയ്യാറാകണം. നിറത്തിന്റെയോ രൂപത്തിന്റെയോ പേരിൽ സ്ത്രീകളെ അടയാളപ്പെടുത്തുന്നത് വേദനാജനകമാണെന്നും പ്രതിഭ പറഞ്ഞു.
മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി എൽ. കെ. ശ്രീദേവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപ്‌കോ ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി, വനിതാ കമ്മിഷൻ അംഗം അഡ്വ. എം. എസ്. താര, പ്രൊഫ.രമ, രജനി ജയദേവ്, മണി വിശ്വനാഥ്, ശ്രീലേഖ കൃഷ്ണകുമാർ, ഇ. ശ്രീദേവി, ഇന്ദിര തങ്കപ്പൻ, വി. വിജയമ്മ, എസ്. ശ്രീലത, പി. സലീന, ശ്രീദേവി മോഹൻ, ടി. ശ്രീകുമാരി, ആർ. ഗിരിജ, ബി. രാജലക്ഷ്മി, ജയകുമാരി, ബിനിഅനിൽ, ഷേർലി ശ്രീകുമാർ, മഞ്ജുപാച്ചൻ എന്നിവർ സംസാരിച്ചു.