sbi-seminar
സ്​റ്റേ​റ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം റീജിയണൽ ഓഫീസ് സംഘടിപ്പിച്ച ഇടപാടുകാരുടെ ടൗൺഹാൾ മീ​റ്റ് റീജിയണൽ മാനേജർ ശശീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്​റ്റേ​റ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ ഇടപാടുകാരുടെ ടൗൺ ഹാൾ മീ​റ്റ് സംഘടിപ്പിച്ചു. റീജിയണൽ മാനേജർ ശശീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. മാനേജർമാരായ പി.കെ. മാത്യു, ഹരീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. അരുൺ 'യോനോ' ആപ്പിന്റെ സവിശേഷതകൾ വിശദീകരിച്ചു. ഇടപാടുകാർക്കായി രാജ്യമെമ്പാടും ടൗൺ ഹാൾ മീ​റ്റ് സംഘടിപ്പിച്ചതിന്റെ ഭാഗമായാണ് കൊല്ലത്തും പരിപാടി നടന്നത്.