കുണ്ടറ: ദീർഘകാലം സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്ന എം. ജോസുകുട്ടിയുടെ അഞ്ചാമത് ചരമവാർഷികാചരണം സി.പി.എം കുണ്ടറ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. മുക്കടയിൽ ചേർന്ന അനുസ്മരണ സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. സി.പി.എം കർഷകസംഘം ജില്ലാ പ്രസിഡന്റ് സി. ബാൾഡുവിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.എസ്. പ്രസന്നകുമാർ, ജൂലിയറ്റ് നെൽസൺ, ഷേർളി സത്യദേവൻ, ജയദേവി മോഹൻ, എസ്.എൽ. സജികുമാർ, ജോൺ ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും യോഗത്തിൽ അനുമോദിച്ചു.