santhamma

കുണ്ടറ: ക്ഷേമപെൻഷൻ ലഭിക്കാൻ മസ്റ്ററിംഗിനായി അക്ഷയ കേന്ദ്രത്തിലേക്കുപോയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. നല്ലില വട്ടവിള പുത്തൻവീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സി.ആർ. ശാന്തമ്മ (76) ആണ് മരിച്ചത്. തിങ്കളാഴ്ച 8.30​നായിരുന്നു അപകടം. റോഡിനുവശത്തുകൂടി നടന്നുപോവുകയായിരുന്ന ശാന്തമ്മയെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ശാന്തമ്മയെ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. കുളപ്പാടം പോലിസ് കേസെടുത്തു. മക്കൾ: സുരേഷ് ബാബു, ഷിബി, ഷൈലജ. മരുമക്കൾ: രാജാമണി, പ്രസാദ്, സുനിൽകുമാർ. സഞ്ചയനം ശനിയാഴ്ച ഏഴിന്.