അഞ്ചൽ: കരുകോൺ ഗവ.ഹയർസെക്കൻഡറി സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. അഞ്ചൽ കരുകോൺ കുട്ടിനാട് വയലിറക്കാത്ത് വീട്ടിൽ ചന്ദ്രൻപിള്ളയ്ക്കാണ് (63 ) പാമ്പുകടിയേറ്റത്. അധ്യാപകർ ചന്ദ്രൻ പിള്ളയെ അഞ്ചലിലെ ആശുപത്രിയിലെത്തിച്ചു. ഒരു പകലും ഒരു രാത്രിയും ഐ.സി.യുവിൽ കഴിഞ്ഞ ചന്ദ്രൻ പിള്ളയുടെ രക്തം 20 മിനിറ്റ് ഇടവിട്ട്
പരിശോധിച്ച് വിഷാംശം ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ ചന്ദ്രൻപിള്ള ആശുപത്രിവിട്ടു. മൂർഖനാണ് കൊത്തിയതെന്ന് ചന്ദ്രൻപിള്ള പറഞ്ഞു. ഇടത് പാദത്തിലാണ് കടിയേറ്റത്.സ്കൂൾ അധികൃതർ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതാണ് രക്ഷയായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.