കൊല്ലം: തഴുത്തല നാഷണൽ പബ്ളിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ 'ഡെയർ ടു ടച്ച്' പരിശീലന പരിപാടിക്ക് തുടക്കമായി. സമൂഹത്തിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന അതിക്രമങ്ങൾക്കെതിരെ ചെറുത്തു നിൽക്കുന്നതിനുള്ള പരിശീലനമാണ് ഡെയർ ടു ടച്ച്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ശിശുക്ഷേമ പ്രോജക്ട് ഓഫീസർ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സീനത്ത് നിസ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ സുബിന, പ്രോഗ്രാം കോ ഓർഡിനേറ്റർ തൗഫീക്ക് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.