ചവറ: കെ. എസ് .ആർ. ടി. സി ബസിൽ നിന്ന് ഇറങ്ങവേ റിട്ട. ബി എസ്. എൻ. എൽ ജീവനക്കാരൻ വീണ് മരിച്ചു. സി. പി. എം കളരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും കെ. എസ്. കെ. റ്റി. യു വില്ലേജ് വൈസ് പ്രസിഡന്റും , പട്ടികജാതി ക്ഷേമസമിതി വില്ലേജ് സെക്രട്ടറിയുമായ പന്മന കളരി കോടുകോട്ട് തെക്കതിൽ രാമചന്ദ്രനാണ് (66) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 8.30നാണ് സംഭവം. കൊല്ലത്ത് ബന്ധുവീട്ടിൽ പോയി തിരിച്ച് ടൈറ്റാനിയം ജംഗ്ഷനിൽ ഇറങ്ങവേ വീഴുകയായിരുന്നു. നാട്ടുകാർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ മരിച്ചു. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് സംസ്കരിക്കും.
ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രശോഭ് ചന്ദ്രൻ ( കെ. എസ് .ആർ. ടി സി ), പ്രജീഷ് ചന്ദ്രൻ, പ്രവീണ. മരുമക്കൾ: അഞ്ചലി, അശ്വതി.