photo
ഓച്ചിറ ഗുരുക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനം അനിയൻസ് ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പരിസ്ഥിതി സംരക്ഷണത്തിൽ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടും വീക്ഷണവും ഉണ്ടാകണമെന്ന് കാരുണ്യ പ്രവർത്തകനും വ്യവസായ പ്രമുഖനുമായ അനിയൻസ് ശശിധരൻ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി ഓച്ചിറ ഗുരുക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച പരിസിഥിതി സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യർ പരിസ്ഥിതിയെ അശാസ്ത്രീയമായി ചൂഷണം ചെയ്യുന്നതിന്റെ ഫലമായാണ് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ രാജ്യത്തെ ജലസമ്പത്ത് മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പൊതു സമൂഹം തയ്യാറാകണം. ഇക്കാര്യത്തിൽ ത്രിതല പഞ്ചായത്തുകൾ സർക്കാരിന്റെ സഹകരണത്തോടെ ദീർഘ വീക്ഷണമുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, സലിംകുമാർ, ബി.കമലൻ, യൂണിയൻ ശാഖാ നേതാക്കളായ കോയിത്തറ ബാബു, മധുകുമാരി, പ്രേമചന്ദ്രൻ, പത്മനാഭപ്പണിക്കർ രാജനൻ വിനോദ്, സഹദേവൻ, രവീന്ദ്രൻ, വിദ്യാധരൻ, കെ.അശോകൻ,എസ്.ജയചന്ദ്രൻ, ഗോപിനാഥൻ, രാജൻ, ധർമ്മപുത്രൻ, ഉദയകുമാർ, നീലികുളം സിബു, ടി.ഡി.ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കരുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളുടെ മത്സര കവിതാലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. മണപ്പള്ളി ഉണ്ണികൃഷ്ണൻ കവിതാലാപനത്തിന് നേതൃത്വം നൽകി.