sivagiri

കരുനാഗപ്പള്ളി: എൺപത്തിയേഴാമതു ശിവഗിരി തീർത്ഥാനടത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടി.കെ.കുമാൻ സ്മാരക ഗുരുധർമ്മ പ്രാർത്ഥനാ ഹാളിൽ ജില്ലാ തല സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നംവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ രാവിലെ 9 മണി മുതലാണ് പരിപാടി. എൽ.പി, യു,പി, എച്ച്.എസ്, പ്ലസ് ടു പൊതു വിഭാഗം എന്നിങ്ങനെയാണ് മത്സരം.

ഗുരുദേവ കൃതികളുടെ ആലാപനം, ഉപന്യാസം (മലയാളം) പ്രസംഗം ( മലയാളം, ഇംഗ്ലീഷ്) ആത്മോപദേശകശതകം, ശിവശതകം ആലാപനം എന്നീ വിഷയങ്ങളിലാണ് മത്സരം. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ഡിസംബർ 26, 27, 28 തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ ആവസരം ലഭി ക്കും.

30 ന് രാവിലെ 9 മുതൽ പദ്യം ചൊല്ലൽ (ഗുരുദേവ കൃതികളുടെ ആലാപനം). എൽ.പി വിഭാഗം : ജീവകാരുണ്യ പഞ്ചകം, യു.പി വിഭാഗം: ഈശോവ്യാസോപനിഷത്ത് തർജ്ജിമ (ആദ്യത്തെ 5 ശ്ലോകങ്ങൾ). എച്ച്.വിഭാഗം: ശിവസ്തവം (പ്രപഞ്ച സൃഷ്ടി ആദ്യത്തെ 5 ശ്ലോകങ്ങൾ) കോളേജ് വിഭാഗം: സദാശിവ ദർശനം (ആദ്യത്തെ 5 ശ്ലോകങ്ങൾ) പൊതു വിഭാഗം: ഷൺമുഖ സ്തോത്രം (ആദ്യത്തെ 5 ശ്ലോകങ്ങൾ). ഉച്ചക്ക് 12.30 മുതൽ ഉപന്യാസ മത്സരം. എച്ച്.എസ്, പ്ലസ് ടു, പൊതുവിഭാഗം എന്നിവയിലാണ് മത്സരം.

വിഷയങ്ങൾ മത്സരം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് നൽകും. സമയം ഒരു മണിക്കൂർ. 2.30 മുതൽ ശിവശതക ആലാപനമത്സരം. 10 ശ്ലോകങ്ങൾ നറുക്കെടുപ്പിലൂടെ ചൊല്ലുന്ന രീതിയിൽ. മത്സരത്തിന് പ്രായഭേദമില്ല. ഡിസംബർ ഒന്നിന് രാവിലെ 9 മണി മുതൽ പ്രസംഗം ( മലയാളം - 10 മിനിറ്റ്) എൽ.പി വിഭാഗം: മനുഷ്യൻ നന്നാവാൻ ഗുരു നിർദ്ദേശിച്ച കാര്യങ്ങൾ. യു.പി പലമതസാരവുമേകം. പ്രസംഗം ഇംഗ്ലീഷ് - 10 മിനിറ്റ്. എൽപി വിഭാഗം: A kerala without Sree Narayana Guru. U.P - Guru and the concept of Compassion. മറ്റ് വിഭാഗങ്ങൾക്ക് 5 മിനിറ്റ് മുമ്പ് വിഷയം നൽകുന്നതാണ്. ഉച്ചക്ക് 2 മണി മുതൽ ആത്മോപദേശ ശതകാലാപന മത്സരം ( നറുക്കെടുപ്പിലൂടെ 10 ശ്ലോകങ്ങൾ ചൊല്ലുന്ന രീതി. പ്രായഭേദമില്ല) മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ശിവഗിരി മഠത്തിന്റെ മെരിറ്റ് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9496496529, 7907552505, 85470770958, 9496006262 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.