കൊല്ലം: കാഷ്യു കോർപ്പറേഷന്റെ ഭരണകർത്താക്കൾ സ്വകാര്യ മേഖലയ്ക്ക് അനുകൂലമായി തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന് കാഷ്യു ഫെഡറേഷൻ (യു.ടി.യു.സി) വർക്കിംഗ് പ്രസിഡന്റ് എ.എ. അസീസ് പറഞ്ഞു. കോർപ്പറേഷൻ ഹെഡാഫീസ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപ്പറേഷൻ ഫാക്ടറികളിൽ എല്ലാ ദിവസവും ഹാജർ നല്കാതെയും അമിത ജോലി നൽകി തീർത്തുകൊടുപ്പ് എന്ന പേരിലും തൊഴിലാളികൾക്ക് കിട്ടുന്ന കൂലിയിൽ കുറവ് വരുത്തുന്നു. മന്ത്റിയുടെ നിർദ്ദേശ പ്രകാരമാണ് ചില സ്വകാര്യ വ്യവസായികൾ നടത്തുന്നതു പോലുള്ള ചൂഷണം നടത്തുന്നത്. ദിവസ ശമ്പളക്കാരായ ഹെഡ്‌ലോഡ് വിഭാഗക്കാരെ സ്വന്തം രാഷ്ട്രീയക്കാരല്ലാത്തതിനാൽ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായി മാറ്റുകയും ചെയ്തതായി എ.എ. അസീസ് ആരോപിച്ചു.
യു.റ്റി.യു.സി. ജില്ലാ സെക്രട്ടറി ടി.കെ.സുൽഫി അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി.ഡി.ആനന്ദ്, ടി.സി.വിജയൻ, പി.പ്രകാശ് ബാബു, ഇടവനശ്ശേരി സുരേന്ദ്രൻ, കുരീപ്പുഴ മോഹനൻ, കെ.രാമൻപിള്ള, എൽ.ബീന, പാവുമ്പ ഷാജഹാൻ, നാവായിക്കുളം മോഹൻദാസ്, സൈഫുദ്ദീൻ കിച്ചിലു, മുഹമ്മദ് കുഞ്ഞ്, ബിജു ലക്ഷ്മികാന്തൻ, താജുദ്ദീൻ, തുളസീധരൻ, മുള്ളുവിള സോമൻ, തങ്കമ്മ, ശാരദ തുടങ്ങിയവർ സംസാരിച്ചു.