പൊന്മന : കാട്ടിൽ മേക്കതിൽ അമ്മയുടെ തിരുമുമ്പിൽ വെളുപ്പിന് 4ന് നിർമ്മാല്യ ദർശനത്തിനു ആരംഭിക്കുന്ന ഹരിനാമകീർത്തനം നേരം പുലരുവോളം തുടരും. ദേവീ കീർത്തനങ്ങൾ,അദിത്യ ഭഗവാനെ വണങ്ങുന്ന ഗണപതി കീർത്തനങ്ങളുമായി അവസാനിക്കുമ്പോൾ ഭക്തമനസുകൾ നിർവൃതിയിലെത്തു. ഈ സമയം മനസും ശരീരവും ശുദ്ധിയാക്കി എല്ലാ കുടിലുകളിലും നിലവിളക്കുതെളിയിയും.
ചിറ്റൂർ സ്വദേശികളായ സുജയും രാജമണിയുമാണ് ക്ഷേത്രത്തിൽ ഹരിനാമകീർത്തനാലപനം നടത്തുന്നത്. അമ്മയുടെ തിരുമുമ്പിൽ വർഷങ്ങളായി കീർത്തനം ആലപിയ്ക്കാൻ സാധിക്കുന്നത് ശക്തി സ്വരൂപിണിയായ അമ്മയുടെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് എന്നാണ് ഇവർ പറയുന്നത്.