കൊല്ലം: എറണാകുളം, കൊല്ലം,തിരുവനന്തപുരം റൂട്ടിൽ 13 ട്രെയിനുകളിൽ ഡിറിസർവഡ് സൗകര്യം അനുവദിക്കുവാൻ ദക്ഷിണ റയിൽവേ വിവിധ സോണുകൾക്ക് ശുപാർശ ചെയ്തതായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ കേന്ദ്ര റയിൽവേ മന്ത്രി പീയൂഷ് ഗോയൽ ലോകസഭയിൽ അറിയിച്ചു. 8 ട്രെയിനുകളിൽ ഡിറിസർവ്ഡ് സൗകര്യം അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും സീസൺ ടിക്കറ്റ് ഉപയോഗിക്കുന്ന സ്ഥിരം യാത്രക്കാർക്ക് 13 ദീർഘദൂര ട്രെയിനുകളിൽ ഡിറിസർവ്ഡ് കോച്ച് അനുവദിക്കുമെന്നും ലോക് സഭയിൽ നൽകിയ ഉറപ്പ് സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിവരം നൽകിയത്.
ട്രെയിനുകൾ
(എറണാകുളം മുതൽ തിരുവനന്തപുരം വരെ)
22647 കോർബ ...... S 8, S9 ,
22654 നിസ്സാമുദ്ദീൻ....... S7, S8,
22656 നിസ്സാമുദ്ദീൻ........ S7, S8,
12218 ചാണ്ഡിഗർ - കൊച്ചുവേളി ( ഷൊർണ്ണൂർ മുതൽ കൊച്ചുവേളി വരെ) S8, S9,
17230 ഹൈദബാദ് തിരുവനന്തപുരം (കോട്ടയം മുതൽ തിരുവനന്തപുരം വരെ) S12, S13,
16381 മുംബൈ കന്യാകുമാരി ( എറണാകുളം മുതൽ കന്യാകുമാരി വരെ) S9, S10,
16526 ബാംഗ്ലൂർ കന്യാകുമാരി ( എറണാകുളം മുതൽ കന്യാകുമാരി വരെ) S10, S11
16346 തിരുവനന്തപുരം ലോകമാന്യതിക് നേത്രാവതിയിൽ S12 ൽ ഡിറിസർവ്വ്ഡ് സൗകര്യം അനുവദിച്ചിരുന്നു. ബാക്കി ട്രെയിനുകളിൽ താമസിയാതെ ഈ സൗകര്യം ഏർപ്പെടുത്തും.