കൊല്ലം: അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അമർന്നുകിടന്ന ഒരു ജനസമൂഹത്തെ നന്മയുടെയും വിശുദ്ധിയുടെയും പാതയിലേക്ക് നയിച്ച പുണ്യ പ്രവാചകനായിരുന്നു മുഹമ്മദ് നബിയെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
കിളികൊല്ലൂർ മന്നാനിയ യത്തീംഖാനയിൽ കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിന അനുസ്മരണവും അന്നദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
രാഷ്ട്രീയത്തിനപ്പുറം മതേതരത്വത്തിന് ആക്കം കൂട്ടുന്ന പ്രവർത്തനമാണ് കെ.പി.സി.സി ഒ.ബി.സി വിഭാഗം നടത്തുന്നതെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ എ.കെ. ഉമ്മർ മൗലവി പറഞ്ഞു. മുഹ്സിൻ കോയ തങ്ങൾ നബിദിന സന്ദേശം നൽകി. ജില്ലാ ചെയർമാൻ എസ്. ഷേണാജി അദ്ധ്യക്ഷനായിരുന്നു.
കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, പി. ജർമ്മിയാസ്, എസ്. ശ്രീകുമാർ, എൻ. ഉണ്ണികൃഷ്ണൻ, ഒ.ബി.സി വിഭാഗം സംസ്ഥാന ജന. സെക്രട്ടറിമാരായ ജയപ്രകാശ് നാരായണൻ, അജിത് ബേബി, നാസറുദ്ദീൻ ലബ്ബ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ ജി. ചന്ദ്രൻ, കണ്ടച്ചിറ യേശുദാസ്, ചിത്രസേനൻ, സുമ സുനിൽകുമാർ, കെ.ജെ. യേശുദാസ്, പ്രകാശ് ബാബു, സദാശിവൻ, ശരത്ചന്ദ്രൻ, സി.ആർ. രാജേഷ്, പ്രദീപ് കുമാർ, അബ്ദുൾ റഷീദ് എന്നിവർ നേതൃത്വം നൽകി. ധമീം മുട്ടയ്ക്കാവ് സ്വാഗതവും പ്രകാശ് വെള്ളാപ്പള്ളി നന്ദിയും പറഞ്ഞു.
നബിദിനത്തോടനുബന്ധിച്ച് കിളികൊല്ലൂർ മന്നാനിയ യത്തീംഖാനയിൽ നബിദിന അനുസ്മരണവും കുട്ടികൾക്ക് അന്നദാനവും നടത്തി ജില്ലാ കെ.പി.സി.സി ഒ.ബി.സി വിഭാഗം മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയതെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾകൂടി ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് കെ.പി.സി.സി ഒ.ബി.സി വിഭാഗം ലക്ഷ്യമിടുന്നതെന്നും ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി പറഞ്ഞു.