കുന്നത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം കള്ളിയൂർ തെറ്റിവിള ശരത്ഭവനം വീട്ടിൽ ശരത്ത് (24) ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക് വഴിയും പിന്നീട് ഫോൺ വഴിയും ശാസ്താംകോട്ട സ്വദേശിയായ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സി.ഐ വി.എസ്. പ്രശാന്ത്, എസ്.സി.പി.ഒമാരായ വിനയൻ, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.