എഴുകോൺ: വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതിയുടെ ഭാഗമായി ഇടയ്ക്കിടം ഗുരുനാഥൻമുകൾ സംസ്കൃത സ്കൂളിലെ വിദ്യാർത്ഥികൾ കവിയും നാടകകൃത്തുമായ ഇടയ്ക്കിടം ആനന്ദനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. വിദ്യാർത്ഥികളോട് തന്റെ എഴുത്ത് അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത സന്ധ്യ, അദ്ധ്യാപകരായ സുഷമ പാർത്ഥൻ എന്നിവരോടൊപ്പം പതിനഞ്ചോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ നൃത്തശിൽപ്പങ്ങൾ, കഥപറച്ചിലുകൾ, പാട്ടുകൾ എന്നിവയും നടന്നു.