kunnathur
കുന്നത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന നേത്ര പരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: ആരോഗ്യവകുപ്പ്, കുന്നത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എസ്. രാജശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. മുഹമ്മദ് ഷാഫി, ഡോ. ഗീതാഞ്ജലി, എ.എച്ച്.ഐ സനിൽ, സാവിത്രി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നൂറിലധികം രോഗികൾ പങ്കെടുത്തു.