ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ ഏലായിലെ പൊതുതോടുകളിലെയും പൊതുനിലങ്ങളിലെയും മത്സ്യത്തിന്റെ പുനർലേലം നാളെ രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ആദ്യലേലം പിടിച്ചയാൾ സമയപരിധി കഴിഞ്ഞിട്ടും തുക അടയ്ക്കാത്തതിനാലാണ് പുനർലേലം നടത്താൻ ഭരണസമിതി യോഗം തീരുമാനിച്ചത്. മൽസ്യം ലേലം പിടിക്കുന്നവർക്ക് 30 ദിവസമാണ് പഞ്ചായത്ത് അനുവദിക്കുന്ന സമയപരിധി. വിവിധ ഇനങ്ങളിലായി രണ്ട് കിലോയോളം തൂക്കമുള്ള പത്ത് ലക്ഷത്തോളം മത്സ്യം ഇവിടെ ഉണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.