kadannappally
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കുന്നു

ഓച്ചിറ :കേരളത്തിലെ ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾക്കപ്പുറം മികച്ച സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന യുവജന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക പൈതൃകങ്ങളെ തനത് രൂപത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത് ക്ഷേത്രങ്ങളിലാണ്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രം മതേതരത്വത്തിന്റെ പാഠശാലയാണ്. ഇവിടെ സർവ്വ മതസ്ഥരും മഹോത്സവപങ്കാളികളാകുന്നത് മാതൃകാപരമായ കാഴ്ചയാണെന്നുംമന്ത്രി അഭിപ്രായപ്പെട്ടു. വൃശ്ചികം മൂന്നിന് നടന്ന സാംസ്കാരിക സമ്മേളനത്തിലെ ഉദ്ഘടകനായിരുന്നു മന്ത്രി. അസൗകര്യം മൂലം അന്ന് എത്താൻ കഴിഞ്ഞിരുന്നില്ല. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു ജനതാ ദൾ സംസ്ഥാന സെക്രട്ടറി ഷേഖ് പി ഹാരിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ. രാജേഷ്‌കുമാർ, ആരിത ബാബു, പ്രശോഭ് ഞാവലി, പി. ഗാനകുമാർ, ജി. ബൈജു, ബോബൻ ജി നാഥ്, ശിവപ്രസാദ്, ദീപു പോടെത്തു, വയലിൽ സന്തോഷ്‌, അഡ്വ. വി. ആർ അജയഘോഷ്, പായിക്കുഴി ജയകുമാർ, എം. വി ശ്യാം, എം. മോഹൻലാൽ എന്നിവർ സംസാരിച്ചു.