തൊടിയൂർ: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ ഇടക്കുളങ്ങര പല്ലിയിൽ മേക്കതിൽ അബ്ദുൽ സലാം (88) നിര്യാതനായി. 1952ലെ ട്രാൻസ്പോർട്ട് സമരത്തിൽ പങ്കെടുത്ത് മർദ്ദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കൾ: മുംതാസ്, ഖനിദ, വഹീദ, ഷൈന, ഫസൽഅഹമ്മദ്, സാജിത, സജിദ. മരുമക്കൾ: നസീർ അഹമ്മദ്, റഷീദ, അബദുൽസലാം, നിസർഅഹമ്മദ്, റസീന, ബാദുഷ, ഷെരീഫ്.