raju-42

അഞ്ചൽ :കുരിശിൻ മുക്കിൽ കെഎസ്.ആർ.ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒപ്പം യാത്രചെയ്ത ബന്ധുവിന് പരിക്കേറ്റു.

ആർച്ചൽ സ്വദേശി രാജുവാണ് (42) മരിച്ചത്. ബന്ധു കാളിമുത്തുവിനെ(52) അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈരാറ്റുപേട്ടക്കു പോകുന്ന ബസും കോട്ടുക്കലിൽ നിന്നും അഞ്ചലിലേക്ക് വന്ന ബൈക്കും തമ്മിൽ കുട്ടിയിടിക്കുകയായിരുന്നു. രാജുവിന്റെ തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റതാണ്​ മരണ കാരണം. നില വഷളായതിനെ തുടർന്ന് രാജുവിനെ വെഞ്ഞാറമൂട് മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.