കൊട്ടിയം : ദേശീയ പാതയിൽ റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കൊട്ടിയം സിത്താര ജംങ്ഷൻ ആലുവിള വീട്ടിൽ എൻ.രാജനാണ് (60) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കിംസ് ആശുപത്രിയ്ക്ക് മുന്നിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ശ്രമിവേയായിരുന്നു അപകടം. തലയ്ക്കും കാലിനുമായിരുന്നു ഗുരുതരമായ പരിക്ക്. കൊല്ലം പള്ളിമുക്കിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. കൊട്ടിയം പൊലീസ് കേസെടുത്തു.ഭാര്യ: സുലത. മക്കൾ:ചിക്കു രാജൻ, കുക്കു രാജൻ. മരുമകൻ:വിഷ്ണു മോഹൻ.