vidhava
ഇടക്കുളങ്ങര സൗഹൃദവേദി മാമ്പള്ളി കിഴക്കതിൽ റജിലയ്ക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിക്കുന്നു

തൊടിയൂർ: ഇടക്കുളങ്ങര സൗഹൃദ വേദിയുടെ നേതൃത്വത്തിൽ നിർദ്ധനയായ
വിധവയ്ക്ക് വീട് നിർമ്മിച്ചു നൽകി. ഇടക്കുളങ്ങര മാമ്പള്ളി കിഴക്കതിൽ റജിലയ്ക്കാണ് വീട് നിർമ്മിച്ചു നൽകിയത്. താക്കോൽദാനം തൊടിയൂർ മുഹമ്മദ്കുഞ്ഞ്മൗലവി നിർവഹിച്ചു. അഡ്വ.സിയ, മുടിയിൽ മുഹമ്മദ് കുഞ്ഞ്, സാദിക് ,നവാസ് പുത്തൻവീട്, ഷാജിമാമ്പള്ളി,നജി വെട്ടത്തയ്യം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.