kalidsad

കരുനാഗപ്പള്ളി: കൂട്ടുകാരുമൊന്നിച്ച് സിഎസ് കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.ചെറിയഴീക്കൽ കുന്നുംപുറത്ത് വീട്ടിൽ ശ്യാമിന്റെയും സൗമ്യയുടെയും മകൻ കാളിദാസനാണ് (12) മരിച്ചത്. ചെറിയഴീക്കൽ കെ. വി. കെ. വി. എം. യു. പി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ തെരച്ചിലിൽ ആറു മണിയോടെ മൃതദേഹം കിട്ടി. തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സഹോദരി: മീനാക്ഷി.