padam
ഇലക്ട്രിക് ലൈനിൽ കുടുങ്ങിക്കിടക്കുന്നയാളെ രക്ഷപെടുത്തുന്നു

ഓയൂർ: പതിനൊന്ന് കെ.വി ഇലക്ട്രിക് ലൈനിലെ തൂണിൽ പെയിന്റടിക്കുന്നതിനിടെ കരാർ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റു. മാറനാട് വിഷ്ണുഭവനിൽ രതീഷിനാണ് (27) പരിക്കേറ്റത്. കഴിഞ്ഞ ദിവനസം രാവിലെ 10.45ന് പൂയപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. 20 അടിയിലധികം ഉയരമുള്ള ഇരുമ്പ് വൈദ്യുതി തൂണിന്റെ മുകളിൽ സേഫ്റ്റി ബെൽറ്റ് ഘടിപ്പിച്ച ശേഷം പെയിന്റിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. തെറിച്ചുവീണ രതീഷ് സേഫ്റ്റി ബെൽറ്റിൽ 20 മിനിറ്റോളം തൂങ്ങിക്കിടന്നു. വെളിയം ഇലക്ട്രിക് സെക്ഷൻ ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശത്തെ മുഴുവൻ വൈദ്യുതബന്ധവും വിശ്ചേദിച്ച ശേഷമാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ താഴെഇറക്കിയത്. സാരമായി പരിക്കേറ്റ ഇയാളെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.