കൊല്ലം: ഇന്ത്യയിലാദ്യമായി സ്‌കൂൾ കാമ്പസിൽ പിറവികൊണ്ട ജീനിയസ് റോബോട്ട് ടെസ്സ രാജ്യാന്തര പ്രശസ്തിയിൽ. റോബോട്ടിക്‌സ് ക്ലബ്ബിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ
സിദ്ധാർത്ഥ കാമ്പസിൽ ജനിച്ച ടെസ ഈ മാസം 29 ന് ഡൽഹി മാക്‌സ് മുള്ളർ മാർഗിലെ ഇന്ത്യ ഇന്റർനാഷണൽ
സയൻസ് സെന്ററിൽ 8 രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കും.
15 വിദ്യാർത്ഥികളും മൂന്നു അദ്ധ്യാപകരും രണ്ടു രക്ഷിതാക്കളും അടങ്ങുന്ന സംഘം നാളെ രാവിലെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും യാത്രതിരിക്കും. വേൾഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഈ രാജ്യാന്തര സെമിനാറിൽ കേന്ദ്ര കൃഷി ശാസ്ത്ര സാങ്കേതിക വകുപ്പുകളിലെ ഉദ്യോഗസ്ഥരും സി.ബി.എസ്.ഇ. ഡയറക്ടർമാരും പങ്കെടുക്കുന്നു.