കൊല്ലം: ദേശീയ നാഗരിക - ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ (എൻ.യു.ആർ.ഇ.ജി.എസ് - യു.ടി.യു.സി ) ആഭിമുഖ്യത്തിൽ ഇന്ന് ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കുമെന്ന് എൻ.യു.ആർ.ഇ.ജി.എസ് - യു.ടി.യു.സി ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തൊഴിലാളികളുടെ കൂലി കുടിശിക ഉടൻ നൽകുക, കൂലിവർദ്ധനവ് നടപ്പാക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കുറ്റപത്ര സമർപ്പണം ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഷിബു ബേബിജോൺ നിർവഹിക്കും. യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ, ജില്ലാ പ്രസിഡന്റ് ടി.സി. വിജയൻ, ആർ.എസ്.പിയുടെയും യു.ടി.യു.സിയുടെയും ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. രാജി, പ്ലാക്കാട് ടിങ്കു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.