community
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊല്ലം ടൗൺ ബ്ലോക്ക് വനിതാ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ കൂട്ടായ്മ ജില്ലാ ആശുപത്രി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. സന്ധ്യ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊല്ലം ടൗൺ ബ്ലോക്ക് വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പെൻഷൻ ഭവനിൽ കൂടിയ ചടങ്ങിൽ ജില്ലാ ആശുപത്രി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. സന്ധ്യ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം എൻ.ജെ. ആനന്ദവല്ലി അമ്മ അദ്ധ്യക്ഷത വഹിച്ചു. റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എ‌ൻജിനിയർ ജി. ശ്രീകുമാരി അമ്മ മുഖ്യപ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തകുമാരി, കടപ്പാക്കട വനിതാവേദി ജോയിന്റ് കൺവീനർ എൽ. ശാന്തമ്മ, മുളങ്കാടകം വനിതാവേദി കൺവീനർ എ. മേബിൾ എന്നിവർ സംസാരിച്ചു.