ganga
ഗംഗാ പ്രകാശ്‌

കൊല്ലം: ജില്ലാകളക്ടർ ബി. അബ്ദുൾ നാസർ കൊല്ലത്തിന്റെ സമ്പൂർണസുരക്ഷയ്ക്കായി ആവിഷ്‌കരിച്ച 'സേഫ് കൊല്ലം' പദ്ധതിയുടെ ഗുണങ്ങളെപ്പറ്റി മൈലോട് ടി.ഇ.എം.വി എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനി ഗംഗാ പ്രകാശ് എഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. പദ്ധതി ലക്ഷ്യം വയ്ക്കുന്നത് പ്രധാനമായും പ്രകൃതി സുരക്ഷ, ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, റോഡുസുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നീ മേഖലകളെയാണെന്ന് ലേഖനത്തിൽ പറയുന്നു. 'സേഫ് കൊല്ലം' പദ്ധതിയുടെ ഭാഗമായി പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണം. പുഴകളും കുളങ്ങളും പാടങ്ങളും കേരളത്തിൽ വലിയ അളവിൽ നികത്തപ്പെടുന്നത് തടയണം. തെരുവു കച്ചവട കേന്ദ്രങ്ങളിലും ഹോട്ടലുകളിലും മറ്റു കച്ചവട സ്ഥാപനങ്ങളിലും ലഭിക്കുന്ന ഭക്ഷ്യസാധനങ്ങൾ സുരക്ഷിതമാണെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം. ഇത് കൂടാതെ ട്രാഫിക് നിയമങ്ങൾ ശരിയായി പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കുട്ടികളുടെ സുരക്ഷയെപ്പറ്റിയും ലേഖനത്തിൽ വിശദമായി പറയുന്നുണ്ട്. 'സേഫ് കൊല്ലം' പദ്ധതി വലിയ വിജയമാകട്ടെയെന്നും ലേഖനത്തിലൂടെ ഗംഗാ പ്രകാശ് ആശംസിക്കുന്നുണ്ട്.