construction
കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികൾ കൊല്ലം ടെലികോം ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിവിധ ആവശ്യങ്ങൾക്ക് ഉന്നയിച്ച് കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികൾ കൊല്ലം ടെലികോം ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് ഓഫീസിന് മുന്നിൽ നടന്ന ധർണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു.

ക്ഷേമനിധിയെ സംരക്ഷിക്കുക, സെസ് പിരിച്ചെടുക്കുക, സെസ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുക, ഡാമുകളിലെ മണൽ ശേഖരിച്ച് ന്യായവിലയ്ക്ക് നൽകുക, ക്വാറി പ്രവർത്തന തടസങ്ങൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്.
ഫെഡറേഷൻ പ്രസിഡന്റ് ആർ. ഗോപി അദ്ധ്യക്ഷത വഹിച്ചു. വി. രഘുനാഥൻ, കെ. ബാബു, ആർ. രവീന്ദ്രൻ, സി. സന്തോഷ്, ബി. സനൽകുമാർ, ജി. ഉദയകുമാർ, പി. നടരാജൻ, എസ്. ജയൻ എന്നിവർ സംസാരിച്ചു. എം.വൈ. ആന്റണി സ്വാഗതവും പി.ഡി. ജോസ് നന്ദിയും പറഞ്ഞു.